2012, മാർച്ച് 14, ബുധനാഴ്‌ച




ഈ ബോര്‍ഡിനു് മുമ്പില്‍ വിസ്മയത്തോടെ എത്രയോ തവണ നിന്നിരുന്നു!1976-ല്‍ ആലീസ് പി.ഏ.,ലാലി ജോര്‍ജ് തോട്ടം,ലാലിമാത്യു,എന്നിവര്‍ക്കൊപ്പം ഈ ഞാനും ഫസ്റ്റു് ക്ലാസ്സോടെ എസ്.എസ്.എല്‍.സി പാസ്സായി.ഞങ്ങള്‍ തമ്മില്‍ പഠനത്തില്‍ ഒരു മത്സരം നടന്നിരുന്നു.മലയാളം, ചരിത്രം, ബയോളജി,ഹിന്ദി എന്നിവയ്ക്കു് ഞാനും കണക്കു് ,ഫിസിക്സു് ,കെമിസ്റ്റ്രി എന്നീ വിഷയങ്ങല്‍ക്കു് ഈ പെണ്‍കുട്ടികളും ടോപ്പു് മാര്‍ക്കുകാരായിരുന്നു. ആണ്‍കുട്ടികളില്‍ ബിനോയി വര്‍ഗീസു്, സഖറിയാസു് കുര്യന്‍, കെ,റ്റി. കുര്യന്‍, പി.കെ ജോണ്‍ എന്നിവരായിരുന്നു എന്റെ കൂട്ടുകാര്‍. എല്ലാവരും ഇന്നു് വിവിധ മേഖലകളില്‍ ജോലിചെയ്യുന്നു.നേവി ഓഫീസറായ ബിനോയിയും ബാങ്കു് ഓഫീസറായ സഖറിയാസും ടെലഫോണ്‍ ഡിപ്പാര്‍പ്പാര്‍മെന്റിലുള്ള കുര്യനുംമൊക്കെയായി ഇപ്പോഴും കാണാറുണ്ടു്. ടോപ്പു് സ്ക്കോററായ ആലീസു് പി.ഏ. ഇപ്പോള്‍ മുതലക്കോടം ഹോസ്പിറ്റലില്‍ നേത്രരോഗവിദഗ്ധയാണെന്നറിയാം.ഞങ്ങളൊരുമിച്ചു് പാലാ സെന്റു് തോമസ്സില്‍ ഏതോ സ്ക്കോളര്‍ഷിപ്പു് പരീക്ഷയെഴുതാന്‍ പോയിരുന്നു.അന്നൊന്നും പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുമായി സംസാരിക്കാറില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ