2012, ജൂലൈ 12, വ്യാഴാഴ്‌ച

SREEKUMAR * ഇലഞ്ഞി - Apr 29, 2011
സ്വാതി കൃഷ്ണയുടെ ഒരു കവിത-യാത്രയാക്കുന്നു ഞാന്‍
യാത്രയാക്കുന്നു ഞാന്‍
നിന്നെ യാത്രയാക്കുന്നു
ഏതോ ജന്മത്തില്‍ നിന്റെ
നയനങ്ങള്‍ എന്നെ പ്രണയിച്ചു
അടുത്ത ജന്മത്തില്‍ നിന്റെ
കുറുനിരകള്‍ എന്നെ തലോടി
നിലാവിന്റെ നയനങ്ങലടച്ചു
നിന്റെ കുറുനിരകള്‍ സ്വാഗതമോതി
ഏഴു ജന്മങ്ങളില്‍ ഞാന്‍
ചെയ്ത തപസ്സ്
യാത്രയാക്കുന്നു ഞാന്‍ നിന്നെ
എന്തിനോ ഏതിനൊ?
നീ എന്റെ ചന്ദനസുഗന്ധമായി
ഈറന്‍ പുഞ്ചിരികള്‍
വരദാനമായി
ചുടു കാടുകള്‍ പൂന്ചോലകലായി
എന്നിട്ടും കൃഷ്ണാ
യാത്രയാക്കുന്നു ഞാന്‍ നിന്നെ
നാലമ്പലത്തിന്റെ അടഞ്ഞ കോണില്‍
ഞാന്‍ വെച്ച നിറ ദീപം
തെല്ലുലഞ്ഞു കത്തുന്നു
എന്റെ മിഴിനീര്‍ കാണാതെ
കൃഷ്ണാ നീ യാത്രയാകുന്നു.....

Not helpful
Quote
View more popular replies Popular
indrasena v - Apr 29, 2011
നാലമ്പലത്തിന്റെ അടഞ്ഞ കോണില്‍
ഞാന്‍ വെച്ച നിറ ദീപം
തെല്ലുലഞ്ഞു കത്തുന്നു
എന്റെ മിഴിനീര്‍ കാണാതെ
കൃഷ്ണാ നീ യാത്രയാകുന്നു.....


കൊള്ളാമല്ലോ ..
നല്ല ഒരു പ്രയോഗം.
കാറ്റത്തു പതറി ഉലയുന്ന ഒരു തീ നാളം..
നല്ല ഒരു ചിത്രം
ആശംസകള്‍ സ്വാതി
തുടരുക സുന്ദരി..ഈ ജൈത്ര യാത്ര

Not helpful
Quote
View more popular replies Popular
Anu B Kurup - Apr 29, 2011
ആശംസകള്‍ സ്വാതി

Not helpful
Quote
View more popular replies Popular
murali dharan - Apr 29, 2011
സ്വാതീ , കവിത നന്നായി ..എന്നാൽ സ്വാതി മുൻപ് എഴുതിയ രചനകൾ വെച്ച് നോക്കിയാൽ ആ ഒരു നിലവാരത്തിലേക്കെത്തിയില്ലാ എന്നു തോന്നുന്നു..അനാവശ്യമായ അധികമുള്ള ഞാൻ, നീ എന്നീ പ്രയോഗങ്ങൾ കഴിവതും ഒഴിവാക്കണം.എന്നാൽ അവശ്യം വേണ്ടത് ചേർക്കുകയും വേണം...എഡിറ്റിഗ് ഒന്നൂടെ ചെയ്താൽ കൂടുതൽ മെച്ചമാവും എന്നും തോന്നി..വലിയ കുഴപ്പങ്ങൾ ഒന്നുമല്ലാ കേട്ടോ...സാരമില്ല..അടുത്ത രചനയിൽ ശ്രദ്ധിയ്ക്കാൻ വേണ്ടിയാണു ഇത് പറഞത്... ആശംസകൾ

Not helpful
Quote
View more popular replies Popular
വീണ The harmony of music! - Apr 29, 2011
നന്നായിരിക്കുന്നു. വരികളില്‍ ആഴമുണ്ട്. എവിടൊക്കെയോ ന്റെ വായനയില്‍ ലേശം അവ്യക്തത അനുഭവപ്പെട്ടുട്ടോ.
ഭാവുകങ്ങള്‍

Not helpful
Quote
View more popular replies Popular
**ഹരീന്ദ്രന്‍** മുത്തുമണിപോലെ.. - Apr 29, 2011
എല്ലാവിധ ആശംസകളും നേരുന്നു..

Not helpful
Quote
View more popular replies Popular
Ginadevan Veliyanad - Apr 29, 2011
വളരെ നന്നായിരിക്കുന്നു കവിത.
'നാലമ്പലത്തിന്റെ അടഞ്ഞ കോണില്‍' എന്നതിന് പകരം 'ഇരുളടഞ്ഞ' തായിരുന്നെങ്കില്‍ നന്നായിരുന്നു എന്ന് തോന്നി. ആശംസകള്‍........

Not helpful
Quote
View more popular replies Popular
MOHAN PANICKER GURUVAYUR - Apr 29, 2011
സ്വാതികൃഷ്ണ...നന്നായി..ഇനിയും എഴുതുമല്ലോ...

Not helpful
Quote
View more popular replies Popular
Unnikrishnan . - May 1, 2011
Congrats

Not helpful
Quote

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ