2012, ജൂലൈ 12, വ്യാഴാഴ്‌ച

കവിത                                                                                  സ്വാതി കൃഷ്ണ

       ഒരു തിരുവോണനാളില്‍ -


അന്നൊരു നാളില്‍
തിരുവോണ നാളില്‍
അച്ഛനുമമ്മയും ചേച്ചിയും ഞാനുമായ്
ആഹ്ലാദമോടെയിരിക്കും നേരം
അമ്മാ.... അമ്മാ.... എന്നു വിളികൊണ്ടൊ-
രമ്മയും കുഞ്
ഞും ഭിക്ഷക്കായെത്തി
ഓണനാളില്‍ പോലും ഭിക്ഷതെണ്ടുന്നൊരാ-
പാവങ്ങളെനോക്കി ആശ്ചര്യം പൂണ്ടു ഞാന്‍
സൂര്യനുദിച്ചപോല്‍ തേജസ്വിയായൊരു
കുഞ്ഞിനെ കണ്ടുഞാന്‍ ചിന്തയിലായിപ്പോയി
ഭിക്ഷ തേടുന്നൊരാതള്ളയല്ല കുഞ്ഞിന്റമ്മ
യെന്നെന്‍ മനം എന്നോട് മന്ത്രിച്ചു
പിന്നെയാരാകും ആ പാവത്തിന്‍
മാതാപിതാക്കള്‍ എന്നു ഞാന്‍ ചിന്തിച്ചു
കുഞ്ഞിനെ വിറ്റതോ, തട്ടിയെടുത്തതോ
ആരോ വഴിയില്‍ ഉപേക്ഷിച്ചതോ ആവാം
അങ്ങനെ നേരം പുലരുവോളം
ചിന്തിച്ചു ചിന്തിച്ചു എന്‍ മനം കലുഷമായി
പിറ്റേന്നു രാവിലെ പത്രത്തില്‍ ഞാന്‍
കണ്ടു ഇന്നലെ കണ്ടൊരാ ഓമനെ കുഞ്ഞിനെ
കാണ്‍മാനില്ലന്നൊരു വാര്‍ത്തയും ...
ഒപ്പമാ മാതാപിതാക്കള്‍ തന്‍ വേദനയും...
കുഞ്ഞിനെ തേടിഞാന്‍ നാടുമുഴുവന്‍
ആ നാടോടിക്കൂട്ടത്തെ തേടിനടന്നു
ആപത്തുമുന്നില്‍ കണ്ട് ദുഷ്ടയാം തള്ളയാ-
കുഞ്ഞിനെ ദൂരെയെറിഞ്ഞു കടന്നുപോയി
ഓടിയെടുത്തു ഞാന്‍ കുഞ്ഞിയെന്‍ -
മാറോടണച്ചു ചുംബിച്ചു മൂര്‍ദ്ധാവില്‍
ഏറെക്കഴിഞ്ഞെ മനസ്സിലായുള്ളൂ
കുഞ്ഞിനെ വിട്ടുപോയ് ജീവന്റെ സത്യവും
ഇന്നും തിരുവോണനാളില്‍ ഞനോര്‍ക്കുന്നു
പൊന്നോമനയാം ആ പിഞ്ചുമുഖം


സ്വാതി കൃഷ്ണ
എസ്. പി. എച്ച്. എസ്.,
വെളിയനാട്.

indrasena v - Feb 14, 2011
ഏറെക്കഴിഞ്ഞെ മനസ്സിലായുള്ളൂ
കുഞ്ഞിനെ വിട്ടുപോയ് ജീവന്റെ സത്യവും
ഇന്നും തിരുവോണനാളില്‍ ഞനോര്‍ക്കുന്നു
പൊന്നോമനയാം ആ പിഞ്ചുമുഖം


മനോഹരമായ വരികള്‍
ഇത് എടുത്തു പോസ്റ്റു ചെയ്ത ശ്രീക്കും അഭിനന്ദനങ്ങള്‍.
ഇതിലേക്ക് വീണ്ടും വരാം.
ഈ കവിത എടുത്തു പോസ്റ്റു ചെയ്യണം എന്ന് കരുതിയിരുന്നു.തിരക്കുമൂലം കഴിഞ്ഞില്ല.
ശ്രീക്ക് അങ്ങിനെ പോട്ടെ എന്ന് വൈക്കാന്‍ കഴിയുമോ അല്ലെ
സോറി കേട്ടോ

SREEKUMAR * ഇലഞ്ഞി - Feb 14, 2011
സ്വാതിയോടു ഞാന്‍ പറഞ്ഞിരുന്നു..
കാണാത്തതുകൊണ്ട് തന്നെ പോസ്റ്റ്‌ ചെയ്തു നോക്കിയതാണ്..
ശോഭ നമ്പൂതിരിപ്പാട് - Feb 14, 2011
നല്ല ഉള്ളിൽത്തട്ടുന്ന കവിത. ആ കൊച്ചുകവയിത്രിക്ക് ആശംസകളും അഭിനന്ദനങ്ങളും നൽകട്ടേ.

Anu B Kurup - Feb 14, 2011
ആശംസകള്‍ സ്വാതി കൃഷ്ണ....................

Ginadevan Veliyanad - Feb 14, 2011
എന്റെ ജന്മനാട്ടില്‍ നിന്നും ഒരു കവിതയും,ഒരു കവയത്രിയും. എനിയ്ക്ക് അഭിമാനം തോന്നുന്ന സന്ദര്‍ഭമാണ് ഈനിമിഷം.അതും എന്റെ വിദ്യാലയത്തില്‍ നിന്നും. ഈ കവിത ഇവിടെ ചേര്‍ത്ത ശ്രീകുമാര്‍ മാസ്റ്ററിനോട് എന്റെ നന്ദി അറിയിക്കുന്നതോടൊപ്പം സ്വതിയ്ക്ക് ആശംസകളും നേരുന്നു.

indrasena v - Feb 14, 2011
അതു ശരി
എനിക്കും വേണം ബൈനന്ദനം.
ഇല്ലേല്‍ ഞാന്‍ വിഷയം ആക്കും
വെളിയനാട് എന്റെയും നാട് തന്നെ
സ്ക്കൂള്‍ അല്ല എന്ന് മാത്രം

Ginadevan Veliyanad - Feb 14, 2011
athu seri evide, eppol ,engine eniykku ariyillallo induvedatthi....

വീണ The harmony of music! - Feb 14, 2011
വല്ലാതെ നോവിച്ചു വരികള്‍! ഈ സ്വാതി എത്രേലാ പഠിക്കുന്നെ?
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കണേ

SREEKUMAR * ഇലഞ്ഞി - Feb 14, 2011
സ്വാതിയും സജ്മയും ഒരേ ക്ലാസ്സിലാണ്.. പത്തില്‍ .ഫോട്ടോ കാണണമെങ്കില്‍ schoolvidyarangam.blogspot സൃഷ്ടി പേജ് നോക്കൂ ..അവരുടെ ഈ കവിതകള്‍ ഈ ബ്ലോഗില്‍ ഉണ്ട്..സ്കൂള്‍ വാര്‍ത്തയും നോക്കണേ.. 
indrasena v - Feb 14, 2011
പത്തില്‍ ആണ്
സജ്നയും അതെ

murali dharan - Feb 14, 2011
സ്വാതീ..നന്നായിട്ടുണ്ട് ട്ടോ കവിത..മോൾ ഇനിയും നല്ല നല്ല രചനകൾ നടത്തണം..പഠിത്തത്തെ ബാധിക്കാതെ തന്നെ...സാമൂഹ്യ പ്രസക്തിയുള്ള വിഷയമാണു എഴുതിയത് എന്നത് കണ്ടപ്പോൾ സന്തൊഷം തോന്നി. ചുമ്മാ മുല്ല പൂവ് , അമ്പല കുളം എന്നിങ്ങനെ ഉള്ള വിഷയങ്ങൾ എല്ലാമാണല്ലൊ പൊതുവെ എഴുതി തുടങ്ങുന്ന കുട്ടികൾ ...എന്നാൽ സ്വാതിയുടെ രചനയിലും മാനുഷികതയുടെയും..സാമൂഹിക മായ ചില പ്രശ്നങ്ങളുടെയും നേർക്കുള്ള - ഏതൊരു എഴുത്തുകാരനും/കാരിക്കും വളർന്നു വരുന്ന സമയത്തെ ഉണ്ടാവേണ്ട ഒരു കരുതൽ ഉണ്ട്..അത് കെടാത് നോക്കണം..അത് ചുറ്റും നടക്കുന്ന എല്ലാ സാമൂഹ്യ വിഷയങ്ങളിലേക്കും തന്നെ കണ്ണുകൾ പായിക്കാനും രചനാ മാധ്യമത്തിലൂടെ തന്നെ ധർമ്മം ചെയ്യാനും ഭാവിയിൽ തീർച്ചയായും സഹായിക്കുകയും ചെയ്യും...കവിത ചില സ്ഥലത്ത് - അതായത്
പിറ്റേന്നു രാവിലെ പത്രത്തില്‍ ഞാന്‍
കണ്ടു ഇന്നലെ കണ്ടൊരാ ഓമനെ കുഞ്ഞിനെ
കാണ്‍മാനില്ലന്നൊരു വാര്‍ത്തയും ...
ഒപ്പമാ മാതാപിതാക്കള്‍ തന്‍ വേദനയും...
കുഞ്ഞിനെ തേടിഞാന്‍ നാടുമുഴുവന്‍
ആ നാടോടിക്കൂട്ടത്തെ തേടിനടന്നു.....

എന്നു തുടങ്ങിയുള്ള ഭാഗം പിന്നിടു അത്ര പ്രായോഗികമായി തോന്നാത്ത രീതിയിൽ ഉള്ള വരികളായാണു പിന്നെ കാണുന്നത്..എന്നാലും ഭാവനയല്ലെ.. സാരമില്ലാ ട്ടോ...ഞാൻ ചുമ്മാ പറഞതാ...വിമർശനമായൊന്നും അല്ലാ...മൊത്തം ആശയവും ഉദ്ദേശ ശുദ്ധിയും എല്ലാം നന്നായി വ്യക്തമാവുന്നുണ്ട്...
മൊൾക്ക് എല്ലാ ആശംസകളൂം..ഒപ്പം ശ്രീകുമാർ ചേട്ടനും... 
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ