2012, ജൂലൈ 12, വ്യാഴാഴ്‌ച

ഇരുട്ട് : ശ്രുതി കൃഷ്ണ
ഇരുളിനും ആത്മാവുണ്ട്..
ഒരു മനസ്സുണ്ട്..
കണ്ണീരുണ്ട്..
വേദനകളുണ്ട്..
പ്രാര്‍ത്ഥനകളുണ്ട്
ഹൃദയമുണ്ട്..
പ്രണയമുണ്ട്..
പക്ഷേ ...
വെളിച്ചത്തിന്റെ ശരങ്ങള്‍
അവയെ കീറി മുറിക്കുമ്പോള്‍
ഞാന്‍ നിസ്സഹായയായി ... വീണ്ടും....
ഇരുളിനായ് ....
മൌനം കാത്തിരിക്കുന്നു
ഇരുളിന് കാഴ്ചയില്ല
തേങ്ങലുകള്‍ മാത്രം ..
മുഖമറിയാതെ
മനസ്സിനെ മാത്രമറിയാന്‍
മനസ്സിന്റെ വേദനയറിയാന്‍
വീണ്ടുമൊരു ഇരുളിനായ്
ഞാന്‍ , മൌനം കാത്തിരിക്കുന്നു

- ശ്രുതി കൃഷ്ണ വെളിയനാട്
Not helpful
Quote
View more popular replies Popular
വീണ The harmony of music! - Apr 17, 2011
വല്ലാത്തൊരു വികാരം സമ്മാനിച്ചു ഈ കവിത! അച്ചടക്കമുള്ള രചന. വിലയിരുത്താനൊന്നും അറിഞ്ഞൂടാ.
ഇരുളിനും ആത്മാവുണ്ട്..
ഒരു മനസ്സുണ്ട്..
കണ്ണീരുണ്ട്..
വേദനകളുണ്ട്..
പ്രാര്‍ത്ഥനകളുണ്ട്
ഹൃദയമുണ്ട്..
പ്രണയമുണ്ട്..
പക്ഷേ ...
വെളിച്ചത്തിന്റെ ശരങ്ങള്‍
അവയെ കീറി മുറിക്കുമ്പോള്‍
ഞാന്‍ നിസ്സഹായയായി ... വീണ്ടും....
ഇരുളിനായ് ....

ഇവിടെ 'പക്ഷേ'യുടെ ഉപയോഗം അനുയോജ്യമായില്ലേ എന്നൊരു സംശയം വന്നു. 'പക്ഷേ വെളിച്ചത്തിന്റെ ശരങ്ങള്‍ അവയെ കീറി മുറിക്കുമ്പോള്‍
ഞാന്‍ നിസ്സഹായയായി' എന്നുപറഞ്ഞപ്പോള്‍ അതിനുമുന്നെ ആ 'ഞാന്‍ ' എന്ന ഉപയോഗം വന്നില്ലല്ലോ.
ഇതെന്റെ സംശയം മാത്രാണ്.

നല്ലൊരു കവിത സമ്മാനിച്ച കവിയ്ക്കു അഭിനന്ദനങ്ങള്‍
Not helpful
Quote
View more popular replies Popular
murali dharan - Apr 17, 2011
പല സ്ഥലത്തും ഞാൻ സൂചിപ്പിച്ചതാനെന്നു തോന്നുന്നു..പ്രപഞ്ചത്തിന്റെ സ്ഥായിയായ ഭാവം ഇരുട്ടല്ലെ എന്നത്..ഇരുട്ടില്ലാത്ത അവസ്ഥ വെളിച്ചവും..ഒരു തരത്തിൽ ഈ വെളിച്ചം ഒരു മായയും ഇരുട്ടൊരു പരമ സത്യവും ആയെടുക്കാം..എന്നാൽ മായയായ വെളിച്ചം ഏത് കാര്യത്തെ പ്രധിനിദാനം ചെയ്യുന്നു എന്നതും പ്രധാനം തന്നെ...അറിവിന്റെ വെളിച്ചം ആകാം..ഞ്ജ്യാനത്തിന്റെ വെളിച്ചം ആകാം..മറ്റ് അപകറ്റകരമായ വെളിച്ചം ആകാം..
എല്ലാ പ്രതീക്ഷയും നഷ്ടമാവുന്നവർ ഇരുട്ടിഷ്ടപെടുന്നത് , ഇരിട്ടിൽ ഇരിക്കാൻ ഇഷ്ടപെടുന്നത്..വെളിച്ചത്തെ ഭയക്കുന്നത്..ഒരു തരം എസ്കേപിസം ആയി വ്യാഖ്യാനിക്കപെടാറുണ്ടെങ്കിലും ഇരുട്ടിനും ആത്മാവുണ്ട്, വേദനയും വികാരങ്ങളും ഉണ്ട് കവിയുടെ വീക്ഷണ രീതിയിൽ ചിന്തിച്ചാൽ ഇരുട്ടുമായി സമരസപെട്ടു പോകാനുള്ള മനസികവസ്ഥ അവർക്കെങ്ങനെ ഉണ്ടവുന്നു എന്നത് വ്യക്തം..നല്ല കവിത..ഇഷ്ടമായി...ഒതുക്കമുള്ള രചന...ഭാവുകങ്ങൾ

വീണാ, എന്റെ നിഗമനം പറയാം....

പക്ഷേ വെളിച്ചത്തിന്റെ ശരങ്ങള്‍ അവയെ കീറി മുറിക്കുമ്പോള്‍ ........
എന്നല്ലല്ലോ “ പക്ഷേ“ ഒരു പ്രത്യേകം വരി തന്നെയാണു കവിതയുടെ രണ്ട് ഭാഗങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കൺ ജഗ്ഷൻ എന്നു വേണമെങ്കിൽ പറയാം...

അതുപോലെ അതിനു മുൻപേ ഞാൻ എന്ന പ്രയോഗം വന്നില്ലല്ലോ എന്നതിലും വലിയ കാര്യം ഉണ്ടെന്നു തോന്നുന്നില്ലാ..കാരണം , നമ്മളോട് ഇവിടെ സംവദിക്കുന്നത് ഇരുട്ടല്ല, ആ “ഞാൻ“ ആണു..സ്വന്തം ദുഖങ്ങളിൽ നിന്നും മോചനം നേടാൻ ഇരിട്ടിൽ അഭയം തേടാൻ ആഗ്രഹിക്കുന്ന കഥപാത്രം ആയിരിക്കാം ഒരു പക്ഷേ ആ ഞാൻ..അതുകൊണ്ടാവും ഇരുട്ടിനെ ഇഷ്ടപെടുന്നതും വെളിച്ചത്തെ ഭയക്കുന്നതും...
Not helpful
Quote
View more popular replies Popular
indrasena v - Apr 17, 2011
.പ്രപഞ്ചത്തിന്റെ സ്ഥായിയായ ഭാവം ഇരുട്ടല്ലെ എന്നത്..
ഇരുട്ടില്ലാത്ത അവസ്ഥ വെളിച്ചവും..
ഒരു തരത്തിൽ ഈ വെളിച്ചം ഒരു മായയും
ഇരുട്ടൊരു പരമ സത്യവും ആയെടുക്കാം.


wowwwwwwwww
Not helpful
Quote
View more popular replies Popular
Anu B Kurup - Apr 17, 2011
ആശംസകള്‍ ശ്രുതി നല്ല കവിത................... നന്ദി ശ്രീകുമാര്‍ സര്‍ ......................
Not helpful
Quote
View more popular replies Popular
indrasena v - Apr 17, 2011
നല്ല ഫീല്‍ തന്ന കവിത
വീണ
പക്ഷെ
അവിടെ ഒരു സൌന്ദര്യ പ്രയോഗം ആകും
സുന്ദരികള്‍ പലപ്പോഴും നെറ്റില്‍ കുംകുമ പൊട്ടിനു മുകളില്‍ ഒരു ചന്ദന കുറി കൂടെ വരക്കുന്നത് കാണാറില്ലേ
ആ പൊട്ടു തന്നെ ധാരാളം മതി
എന്നാല്‍ ഒരു കുറി അതിനു ഭംഗി കൂട്ടുന്നു
പക്ഷെ ,എങ്കിലും , എന്നിട്ടും ,എന്തുകൊണ്ടോ, ആര്‍ക്കറിയാം
ഇങ്ങനെ ചില പ്രയോഗങ്ങള്‍ ആധുനിക കവിതകളില്‍ പലപ്പോഴും ഒരു കാരണവുമില്ലാതെ കവിതയുടെ ശരീരത്തില്‍ തൂങ്ങി കിടക്കും
അത് മിക്കപോഴും കവിതയ്ക്ക് ഭംഗി നല്കാന്‍ തന്നെയാണ്
Not helpful
Quote
View more popular replies Popular
Harid . - Apr 18, 2011
ആശംസകള്‍ ..... :)
Not helpful
Quote
View more popular replies Popular
കല ജി കൃഷ്ണൻ .. - Apr 18, 2011
ആശംസകള്‍.
Not helpful
Quote
View more popular replies Popular murali dharan - Apr 18, 2011
ഇതെന്താ എല്ലാരും ആശംസകൾ മാത്രം????

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ