കവിത
കുട! 
മഴ പെയ്തപ്പോള്‍ അമ്മു നിവര്‍ത്തി
ഏഴഴകുള്ളൊരു കൊച്ചുകുട!
വാഴച്ചോട്ടില്‍ കുഞ്ഞനുറുമ്പിനു
കൂനിയിരിക്കാന്‍ കൂണുകുട!
ഒറ്റക്കൊമ്പനൊതുങ്ങിമയങ്ങാന്‍
കാടിന്‍ നടുവില്‍ കല്ലുകുട!
ആടിനെ മേയ്ക്കും കുസൃതിപ്പയ്യന്
ചൂടാന്‍ ചേമ്പില നല്ല കുട!
ഭൂമിപ്പെണ്ണിനു ചൂടാനാഹാ
ആകാശത്തൊരു കുടയുണ്ടേ!
ആരും കാണാക്കുടയുണ്ടേ
'ഓസോണ്‍' എന്നൊരു കുടയുണ്ടേ!
എം.പി. ശശിധരന്‍
കൂട്!
കുന്നിമരക്കൊമ്പിലൊരു
കൂടുകെട്ടി കാക്ക
കൂട്ടിനുള്ളില്‍ മുട്ടയിട്ടു
കാത്തിരുന്നു കാക്ക
മുട്ടയെല്ലാം പൊട്ടിവിരി-
ഞ്ഞെത്ര കുഞ്ഞുകാക്ക!
കുന്നിമരക്കൊമ്പിലവര്‍
കൂട്ടമായി 'ക്രാ ക്രാ!'
പ്രശാന്ത് കണ്ണോം
ഞാനാ! ചെണ്ടിലിരിക്കണതാരാണ്?
വണ്ടന്‍ മേട്ടിലെ വണ്ടാണ്!
കുണ്ടിലൊളിച്ചവനാരാണ്?
കുണ്ടമ്പാടത്തെ ഞണ്ടാണ്!
കരണ്ടു തിന്നണതാരാണ്?
കുഞ്ഞന്‍ ചുണ്ടലി ഞാനാണ്!~
മണികണ്ഠന്‍ കോട്ടായി
മാനത്തെ ചെണ്ട
മാനത്തുണ്ടൊരു ചെണ്ട
മറന്നുവെച്ചൊരു ചെണ്ട
തോലില്ലാത്തൊരു ചെണ്ട
കോലില്ലാത്തൊരു ചെണ്ട
തടിയില്ലാത്തൊരു ചെണ്ട
കയറില്ലാത്തൊരു ചെണ്ട
കാണരുതാത്തൊരു ചെണ്ട
കുസൃതിക്കാരന്‍ ചെണ്ട
മറഞ്ഞിരിക്കും ചെണ്ട
ഒളിഞ്ഞുനോക്കും ചെണ്ട
കാര്‍മേഘത്തെ കരയിക്കാന്‍
അലറിവിളിക്കും ചെണ്ട!
മോഹനകൃഷ്ണന്‍ കാലടി

മഴ പെയ്തപ്പോള്‍ അമ്മു നിവര്‍ത്തി
ഏഴഴകുള്ളൊരു കൊച്ചുകുട!
വാഴച്ചോട്ടില്‍ കുഞ്ഞനുറുമ്പിനു
കൂനിയിരിക്കാന്‍ കൂണുകുട!
ഒറ്റക്കൊമ്പനൊതുങ്ങിമയങ്ങാന്‍
കാടിന്‍ നടുവില്‍ കല്ലുകുട!
ആടിനെ മേയ്ക്കും കുസൃതിപ്പയ്യന്
ചൂടാന്‍ ചേമ്പില നല്ല കുട!
ഭൂമിപ്പെണ്ണിനു ചൂടാനാഹാ
ആകാശത്തൊരു കുടയുണ്ടേ!
ആരും കാണാക്കുടയുണ്ടേ
'ഓസോണ്‍' എന്നൊരു കുടയുണ്ടേ!
എം.പി. ശശിധരന്‍

കുന്നിമരക്കൊമ്പിലൊരു
കൂടുകെട്ടി കാക്ക
കൂട്ടിനുള്ളില്‍ മുട്ടയിട്ടു
കാത്തിരുന്നു കാക്ക
മുട്ടയെല്ലാം പൊട്ടിവിരി-
ഞ്ഞെത്ര കുഞ്ഞുകാക്ക!
കുന്നിമരക്കൊമ്പിലവര്‍
കൂട്ടമായി 'ക്രാ ക്രാ!'
പ്രശാന്ത് കണ്ണോം
ഞാനാ! ചെണ്ടിലിരിക്കണതാരാണ്?
വണ്ടന്‍ മേട്ടിലെ വണ്ടാണ്!
കുണ്ടിലൊളിച്ചവനാരാണ്?
കുണ്ടമ്പാടത്തെ ഞണ്ടാണ്!
കരണ്ടു തിന്നണതാരാണ്?
കുഞ്ഞന്‍ ചുണ്ടലി ഞാനാണ്!~
മണികണ്ഠന്‍ കോട്ടായി

മാനത്തുണ്ടൊരു ചെണ്ട
മറന്നുവെച്ചൊരു ചെണ്ട
തോലില്ലാത്തൊരു ചെണ്ട
കോലില്ലാത്തൊരു ചെണ്ട
തടിയില്ലാത്തൊരു ചെണ്ട
കയറില്ലാത്തൊരു ചെണ്ട
കാണരുതാത്തൊരു ചെണ്ട
കുസൃതിക്കാരന്‍ ചെണ്ട
മറഞ്ഞിരിക്കും ചെണ്ട
ഒളിഞ്ഞുനോക്കും ചെണ്ട
കാര്‍മേഘത്തെ കരയിക്കാന്‍
അലറിവിളിക്കും ചെണ്ട!
മോഹനകൃഷ്ണന്‍ കാലടി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ